ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ സർവീസിന് ഇന്ത്യൻ റെയിൽവേ അനുമതി നൽകി. ഹരിയാണയിലെ ജിന്ദ്-സോനിപത്ത് റെയിൽപാതയിലാണ് 10 ബോഗികളുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ ട്രെയിൻ ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. ......
ബംഗളുരു: കർണാടകത്തിലെ ഏറ്റവും കരുത്തനായ കോൺഗ്രസ്സ് നേതാവാണ് ഡി കെ ശിവകുമാർ. ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അധ്യക്ഷപദവിയും ഒന്നിച്ചുവഹിക്കുന്ന അദ്ദേഹമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയേക്കാൾ ദേശീയതലത്തിൽ പ്രശസ്തൻ. ......
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമപരമെന്ന് വിധി
സ്വതന്ത്രവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നത് ഭരണഘടനാപരമായ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി, വോട്ടർപട്ടിക പുതുക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തുന്ന പ്രത്യേക തീവ്രപരിശോധനയുടെ (Special Intensive Revision - SIR) നിയമസാധുത സുപ്രീം കോടതി ശരിവെച്ചു.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണായക വിധി പ്രസ്താവിച്ചത്. ബിഹാറിൽ പ്രത്യേക തീവ്രപരിശോധന നടത്തുന്നതിനായി കഴിഞ്ഞ വർഷം ജൂണിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച വിജ്ഞാപനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ കോടതി തള്ളി.
കോടതിയുടെ നിരീക്ഷണം:
"ഒരു പ്രത്യേക പരിശോധന നടത്താൻ നിയമം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുമ്പോൾ, അത് സാധാരണ രീതിയിലുള്ള പുതുക്കൽ പ്രക്രിയകളുമായി പൂർണ്ണമായി പൊരുത്തപ്പെടുന്നില്ലെന്ന കാരണത്താൽ റദ്ദാക്കാനാകില്ല. ......
ന്യൂഡൽഹി: രാത്രി സമയങ്ങളിലടക്കം ഔദ്യോഗിക ആവശ്യങ്ങൾക്കായി പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന വനിതാ അഭിഭാഷകരുടെ സുരക്ഷ ഉറപ്പാക്കാൻ ഏകീകൃത മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിച്ചത്. ......
ചെന്നൈ: തമിഴ്നാട്ടിൽ ഗോവധ നിരോധനം കർശനമായി നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ നിർദേശം. ബക്രീദ് അടക്കമുള്ള ദിവസങ്ങളിൽ സംസ്ഥാനത്തെ എവിടെയും പശുക്കളെയും കന്നുകുട്ടികളെയും കശാപ്പ് ചെയ്യാൻ അനുവദിക്കരുതെന്ന് കോടതി വ്യക്തമാക്കി. ......
ബെംഗളൂരു: മണിപ്പാൽ ആശുപത്രിയിലെ കൺസൾട്ടന്റ് ഓങ്കോളജിസ്റ്റും സർജിക്കൽ ഓങ്കോളജിസ്റ്റുമായ ഡോ. മാധവി നായർ ഒരു മൈക്രോസ്കോപ്പിക് കാൻസർ ട്യൂമർ വിജയകരമായി നീക്കം ചെയ്ത് രോഗിയെ സുഖപ്പെടുത്തി.
പശ്ചിമ ബംഗാളിൽ നിന്നുള്ള വിവാഹിതയായ ഒരു സ്ത്രീക്ക് കാലിൽ വേദന അനുഭവപ്പെട്ടു, പരിശോധനയിൽ വൃക്കയുടെ പിന്നിൽ ഒരു ട്യൂമർ (റെട്രോപെരിറ്റോണിയൽ സാർക്കോമ (ആർപിഎസ്)) കണ്ടെത്തി. ......
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ബിജെപി എംപി സൗമിത്ര ഖാൻ. തൃണമൂൽ കോൺഗ്രസിലെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് മാറാൻ തയ്യാറാണെന്നും കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ......
ഡി കെ ശിവകുമാർ കർണാടക മുഖ്യമന്ത്രി പദവിയിലേക്ക്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഈ ആഴ്ച തന്നെ രാജിവെയ്ക്കും.
കോൺഗ്രസ് ഹൈക്കമാൻഡ് നിർദ്ദേശപ്രകാരം സിദ്ദരാമയ്യ ഉടൻ രാജിവെക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ......
മൂന്നുവർഷമായി തുടരുന്ന അഭ്യൂഹങ്ങൾക്കും ശീതസമരങ്ങൾക്കും ശേഷം കർണാടകത്തിലെ കോൺഗ്രസ്സ് ഗവണ്മെന്റിൽ നേതൃമാറ്റം വരികയാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനമൊഴിയും. ......
ന്യൂഡൽഹി: കർണാടക കോൺഗ്രസിലെ ദീർഘനാളായുള്ള അധികാര വടംവലിക്ക് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് വലിയ നേതൃമാറ്റത്തിന് ഹൈക്കമാൻഡ് ഒരുങ്ങുന്നതായി സൂചന. മുഖ്യമന്ത്രി പദവി ഒഴിഞ്ഞുനൽകാൻ സിദ്ധരാമയ്യയോട് പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. ......